34.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഡാർജിലിംഗ് ഉരുൾപൊട്ടൽ: മരണം ഇരുപതായി, ഇനിയും കൂടാൻ സാധ്യത

ഡാർജിലിംഗ്: പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇരുപതായി. മരിച്ചവരിൽ ഏഴുപേർ കുട്ടികളാണ്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്നാണ് ഡാർജിലിംഗിൽ ഉരുൾപൊട്ടൽ ഉണ്ടായത്.

സർസലി, ജസ്ബിർഗാവോൻ, മിറിക് ബസ്‌തി, ധർ ഗാവോൺ, നഗ്രകട്ട, മിറിക് തടാക പ്രദേശം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്‌തത്‌. മണ്ണിടിച്ചിൽ നിരവധി വീടുകളും റോഡുകളും തകർന്നു. ഉൾപ്രദേശങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും വിച്ഛേദിക്കപ്പെട്ടു. ഭൂട്ടാനിലെ ടാല ഡാം കവിഞ്ഞൊഴുകുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ കനത്ത ജാഗ്രതയിലാണ് പ്രദേശവാസികൾ.

ഉത്തര ദക്ഷിണ ബംഗാളിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മുഖ്യമന്ത്രി മമത ബാനർജി കടുത്ത ആശങ്ക അറിയിച്ചു. മരണപെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബംങ്ങളെ അനുശോചനം അറിയിച്ചു. ഉരുൾ പൊട്ടലിൽ ദുരിതമനുഭനിക്കുന്നവർക്ക് അടിയന്തിര സഹായം നൽകുമെന്ന് മമത പറഞ്ഞു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles