34.5 C
Saudi Arabia
Thursday, October 9, 2025
spot_img

പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരണപെട്ടു

ജിദ്ദ: പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരണപെട്ടു. പെരിന്തൽമണ്ണ ഏലംകുളം കുന്നക്കാവ് സ്വദേശി മാണിക്യംതൊടി മൻസൂർ (29) ആണ് മരണപ്പെട്ടത്. ഹയ്യൽ നസീമിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്യുന്ന മൻസൂർ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണപ്പെട്ടത്.

മൻസൂർ ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ച് എത്തിയിട്ട് ഒരാഴ്‌ചയായി. മൃതദേഹം മഹാജർ ഫോറൻസിക് സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്.

മരണാനുബന്ധ നടപടി ക്രമങ്ങൾ ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.വിംഗിൻറെ നേതൃത്വത്തിൽ നടന്നു വരികയാണ്.

 

Related Articles

- Advertisement -spot_img

Latest Articles