34.5 C
Saudi Arabia
Thursday, October 9, 2025
spot_img

സുപ്രീം കോടതി ജഡ്‌ജിന് നേരെയുണ്ടായ ആക്രമണശ്രമം അപലപനീയം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചീഫ് ജസ്റ്റിസിന് നേരെയുള്ള ആക്രമണം നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസിനും ഭരണഘടനയുടെ ആത്മാവിനും നേരെയുള്ള കയ്യേറ്റമാണ്.

ഇത്തരം വിദ്വേഷത്തിന് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല. ഇത് അപലപിക്കപ്പെടേണ്ടതാ ണെന്നും രാഹുൽ ഗാന്ധി ഫേസ്‌ബുക്കിൽ കുറിച്ചു. തിങ്കളാഴ്‌ച രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബിആർ ഗവായ്‌ക്ക് നേരെ ഷൂ എറിയാനുള്ള ശ്രമം നടത്തിയത്.

ഡയസിന് അരികിലെത്തിയ അഭിഭാഷകനായ രാകേഷ് കിഷോറാണ് ഷൂ എറിയാൻ ശ്രമിക്കുന്നത്. സുരക്ഷാ ജീവനക്കാർ ഇയാളെ കീഴ്പെടുത്തുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ പിന്നീട് വിട്ടയച്ചു.

 

Related Articles

- Advertisement -spot_img

Latest Articles