34.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നവോദയ നാട്ടിലെത്തിച്ചു.

അൽ ഹസ: ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നവോദയ നാട്ടിലെത്തിച്ചു. ഹൃദയഘാതം മൂലം അൽഹസ ഹുഫൂഫിൽ മരണമടഞ്ഞ ഉത്തർ പ്രദേശ് സ്വദേശി മുന്ന ലാലിൻറെ (39) മൃതദേഹമാണ് നവോദയയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്. ഹുഫൂഫിലെ ഖത്തർ റോഡ് ഏരിയയിലെ താമസസ്ഥലത്തു വെച്ചായിരുന്നു മൂന്നാലാലിന് ഹൃദയാഘാതം സംഭവിക്കിക്കുന്നതും മരണമടയുന്നതും.

നവോദയ സാംസ്കാരിക സംഘടനയുടെ പ്രതിനിധി മദന മോഹനൻറെ നേതൃത്വതിൽ മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയും തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു, ഹഫൂഫ് നവോദയ സാമൂഹ്യക്ഷേമ ജോയിൻ കൺവീനർ മുസ്താഖ് പറമ്പിൽ പീടികയുടെ നേതൃത്വത്തിൽ നാട്ടിൽ അയക്കുന്നതിന് ആവശ്യമായ നിയമനടപടിക്രമങ്ങൾ പൂർത്തീകരിച്ചു.

മൃതദേഹം നാട്ടിലേക്ക് കൊണ്ട്പോകുന്നതിന്റെ നിയമവശങ്ങൾ അറിയാതെ പ്രയാസപ്പെട്ടിരുന്ന മരണമടഞ്ഞ മൂന്ന ലാലിന്റെ സുഹൃത്തുക്കൾക്ക് വലിയ ആശ്വാസമായിരുന്നു മലയാളി സംഘടനയായ നവോദയയുടെ ഇടപെടൽ. ദമാം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഉത്തർ പ്രദേശിലെ ലക്കനൗ വിലേക്ക് മൃതദേഹം എത്തിച്ചു.

Related Articles

- Advertisement -spot_img

Latest Articles