34.5 C
Saudi Arabia
Thursday, October 9, 2025
spot_img

പി. കെ മാമുകോയയുടെ നിര്യാണത്തിൽ ദമ്മാം ഒ ഐ സി സി അനുശോചിച്ചു

ദമ്മാം: ദീർഘകാലം കോഴിക്കോട് കോർപറേഷൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയയുടെ നിര്യാണത്തിൽ ദമ്മാം ഒ ഐ സി സി അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മുതിർന്ന കോൺഗ്രസ്സ് നേതാക്കളും, പ്രവർത്തകരുമായി അദ്ദേഹത്തിന് വലിയ അത്‌മബന്ധം ഉണ്ടായിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിനെ ആത്മാർത്ഥമായി ഹൃദയത്തിലേറ്റിയ കോൺഗ്രസുകാരനായിരുന്നു മാമുക്കോയ.തൻ്റെ പ്രവർത്തനമേഖലയിൽ മുഴുവൻ സമയവും സമർപ്പിച്ച നേതാവായിരുന്നു അദ്ദേഹം.

ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് വൈസ് പ്രസിഡൻ്റായ മകൾ ഷിജില ഹമീദിനേയും, മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ആയ മരുമകൻ ഹമീദ് മക്കാശ്ശരിയേയും സന്ദർശിക്കാനായി സൗദിയിൽ വന്ന സമയത്ത്, അദ്ദേഹം അന്നത്തെ മുഴുവൻ സംഘടനാ പരിപാടികളിലും പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം ദമ്മാമിൽ നേടിയെടുത്ത സൗഹൃദ ബന്ധങ്ങൾ, മരണപ്പെടുന്നതിന് മുൻപ് വരെ കാത്ത് സൂക്ഷിച്ചിരുന്നതായി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി പ്രസിഡൻ്റ് ഇ.കെ സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ അനുസ്മരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles