27.5 C
Saudi Arabia
Thursday, October 9, 2025
spot_img

കവർച്ചക്കിടെ ഉറങ്ങിപ്പോയ യുവാവ് പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ കവർച്ചക്കിടെ സ്‌കൂളിൽ കിടന്ന് ഉറങ്ങിപ്പോയ മോഷ്‌ടാവ്‌ പിടിയിൽ. ആറ്റിങ്ങൽ സ്വദേശി വിനീഷ് (23) ആണ് ഉറങ്ങിപോയത്. ശനിയാഴ്‌ച രാവിലെയായിരുന്നു സംഭവം. രാവിലെ ലൈറ്റ് അണക്കുന്നതിനായി എത്തിയ സുരക്ഷാ ജീവനക്കാരൻ കാശ് കൗണ്ടർ പ്രവർത്തിക്കുന്ന മുറി തുടർന്ന് കിടക്കുന്നത് കണ്ട് സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോക്കർ തുറക്കാൻ ശ്രമിച്ചതായി കണ്ടത്.

പരിശോധന നടത്തിയ സ്‌കൂൾ അധികൃതർ ഹയർ സെക്കന്ററി ബ്ലോക്കിലെ ആൺകുട്ടികളുടെ വാഷ് റൂമിന് സമീപം നിലത്ത് കിടന്നുറങ്ങുന്ന മോഷ്‌ടാവിലെ കണ്ടെത്തുകയായിരുന്നു. സ്‌കൂളിൽ നിന്നും കവർന്ന യുപിഎസും പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ കാശ് കളക്ഷൻ ബോക്‌സ് തകർത്ത് എടുത്ത പണവും ആയുധങ്ങളുമായാണ് മോഷ്‌ടാവ്‌ ഉറങ്ങിപോയത്.

 

Related Articles

- Advertisement -spot_img

Latest Articles