34.5 C
Saudi Arabia
Thursday, October 9, 2025
spot_img

കോടിയേരി ബാലകൃഷ്‍ണൻ അനുസ്‌മരണം സംഘടിപ്പിച്ച് കേളി

റിയാദ് : സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയും അഭ്യന്തന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്‍ണൻറെ മൂന്നാമത് അനുസ്‌മരണ ദിനം ആചരിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി കുടുംബവേദി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ സീബ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

കേരള പോലീസിനെ നവീകരിക്കുന്നതിലും, ജനസൗഹൃദമാക്കുന്നതിലും, രാജ്യത്തെ ഏറ്റവും മികച്ച പോലീസ് ആക്കുന്നത്തിലും കോടിയേരി വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിൽ അദ്ദേഹം കാണിച്ച മാതൃക മുന്നോട്ടുള്ള കുതിപ്പിന് എന്നും ഊർജ്ജം പകരുന്നതാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡൻ്റുമായ സെബിൻ ഇഖ്ബാൽ, കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ മലാസ് ഏരിയയിൽ നിന്നും ഫൈസൽ കൊണ്ടോട്ടി, നൗഷാദ് കളമശ്ശേരി, സനയ അർബൈനിൽ നിന്നും ഹരിദാസൻ എന്നിവർ കോടിയേരിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles