ഹഫർ അൽ ബാത്തിൻ: ഹഫർ അൽ ബാത്തിനിൽ സന്ദർശക വിസയിലെത്തി മരണമടഞ്ഞ തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി.എട്ട് മാസം മുൻപാണ് തമിഴ്‌നാട് സ്വദേശിനി സർതാജ് ഷെയ്ഖ് ബാബു (50) ഹാഫർ അൽ ബാത്തിനിൽ എത്തുന്നത്. ഭർത്താവ് അബ്ദുൽ ഗഫൂർ ബാബു നാൽപത് വർഷമായി ഹാഫർ ബാത്തിനിലുണ്ട്.
ഒരു മാസമായി നൂർഖാൻ ഹോസ്പിറ്റലിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ഒക്ടോബർ അഞ്ചിന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. നിയമനടപടികൾ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഒക്ടോബർ ഏഴിന് ഹഫർ അൽ ബാത്തിനിലെ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
മക്കൾ: ഷെയ്ഖ് ഖാലിദ്, ഖുലൂദ് ബീഗം. നാട്ടിൽ നിന്നുള്ള ഷെയ്ഖ് മകൻ ഖാലിദ് നാട്ടിൽ നിന്ന് എത്തി ഖബറടക്കത്തിൽ പങ്കെടുത്തു