തിരുവനന്തപുരം: കുളത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം, റേഷൻ കടവ് സ്വദേശിയായ 17 കാരന് നേരെയാണ് വധശ്രമം നടന്നത്. കേസിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയുടെ കഴുത്തിൽ പത്തോളം തുന്നലുകളുണ്ട്. സംഭവത്തിൽ കുളത്തൂർ സ്വദേശിയായ അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.