34.5 C
Saudi Arabia
Thursday, October 9, 2025
spot_img

ജർമനിയിൽ മേയർക്ക് കുത്തേറ്റു

ബെർലിൻ: പശ്ചിമ ജർമനിയിലെ ഹെർഡെക്കെയിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മേയർക്ക് കുത്തേറ്റു. സ്വന്തം വസതിക്ക് സമീപത്ത് വെച്ചാണ് 57 കാരിയായ ഐറിസ് സ്റ്റാൽസർ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ മേയർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴുത്തിലും വയറിലുമാണ് കുത്തേറ്റത്.

വീടിന് സമീപം നടക്കുമ്പോൾ ഒരു സംഘം യുവാക്കൾ ഇവർക്കരികിലെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു അക്രമം നടന്നത്. കുടിയേറ്റ ശേഷം മേയർ വലിഞ്ഞിഴഞ്ഞു വീട്ടിലെത്തുകയായിരുന്നുവെന്ന് മകൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമികളെ കണ്ടെത്താൻ പോലീസ് ഊർജിതമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

 

 

Related Articles

- Advertisement -spot_img

Latest Articles