റിയാദ്: സി ബി എസ് ഇ പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ, റിയാദ് അലിഫ് ഇന്റർനാഷണൽ സ്കൂളിന് നൂറുമേനി വിജയം. വിജയികളിൽ ഫാത്തിമ ഷനീഹാ, ഫാത്തിമത്തുൽ ഹർഷ, ഷഹദീൻ റഹ്‌മാൻ എന്നിവർ ഉയർന്ന മാർക്കോട് കൂടി സ്കൂൾ ടോപ്പേഴ്സ് ആയി. വിജയിച്ച കുട്ടികളിൽ 67 ശതമാനം ഡിസ്റ്റിങ്ഷനും 33 ശതമാനം കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും, അവരുടെ വിജയത്തിന് വേണ്ടി പരിശ്രമിച്ച അധ്യാപകരെയും എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ അഹമ്മദ്, സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, പ്രിൻസിപ്പൾ അബ്ദുൽ മജീദ്, പ്രധാനാദ്ധ്യാപകരായ നൗഷാദ് നാലകത്ത്, ഹമീദ ബാനു എന്നിവർ അഭിനന്ദിച്ചു.