മക്ക: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയ പ്രഥമ ഹജ്ജ് സംഘത്തിന് മക്കയില്‍ ഐ സി എഫ്, ആര്‍ എസ് സി വളണ്ടിയര്‍ കോര്‍ പ്രൗഢമായ സ്വീകരണം നല്‍കി. വ്യാഴാഴ്ച രാത്രി പത്ത് മണിക്കാണ് ഹാജിമാര്‍ ജിദ്ദ വിമാനത്താവളത്തി ലിറങ്ങിയത്. ഹജ്ജ് മിഷന്‍ തയ്യാറാക്കിയ പ്രത്യേക ബസുകളിലാണ് മക്കയിലെ താമസസ്ഥലമായ അസീസിയയില്‍ എത്തിയത്. അസീസിയയിലെ 134 ാം നമ്പര്‍ ബില്‍ഡിങ്ങിലാണ് ഹാജിമാരുടെ താമസം. ശ്രീ നഗറില്‍ നിന്നും വന്ന ആദ്യ സംഘത്തിലുള്ള ഹാജിമാരെ ഹജ്ജ് കോണ്‍സല്‍ ജനറലും സംഘവും ഉദ്യോഗസ്ഥരും അനുഗമിച്ചു.
മുസല്ലയുള്‍പ്പടെയുള്ള സാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കിയാണ് ഐ സി എഫ് ആര്‍ എസ് സി പ്രവര്‍ത്തകര്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചത്. സിദ്ധീഖ് ഹാജി കണ്ണൂര്‍, ഷാഫി ബാഖവി, ഹനീഫ് അമാനി, അനസ് മുബാറക്, അലി കോട്ടക്കല്‍, ജമാല്‍ കക്കാട്, അലി കട്ടിപ്പാറ, നാസര്‍ തച്ചൊമ്പയില്‍, സഈദ് സഖാഫി, മൊയ്തീന്‍ കോട്ടോപ്പാടം ഷബീര്‍, ജുനൈദ് കൊണ്ടോട്ടി, കബീര്‍ ചേളാരി, എന്നിവര്‍ നേതൃത്വം നല്‍കി