മലപ്പുറം: മലപ്പുറം മക്കരപറമ്പിൽ ഫർണിച്ചർ കട തീപിടിച്ചു. ദേശീയപാതയുടെസമീപത്തെ കടക്കാണ് തീപിടിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നുയോടടുത്ത സമയത്താണ് തീപിടിത്തമുണ്ടായത്. രണ്ടുനില നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്തുനിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രിയിലായത്ത് കൊണ്ട് അളപായം ഒന്നുമുണ്ടായില്ല.