മലപ്പുറം: കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയിൽ ഉപേക്ഷിച്ചു. കോട്ടക്കല്‍ സ്വദേശി ഷഹദിനാണ് (30) ക്രൂരമായ മര്‍ദനമേറ്റത്. ഷഹദ് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
മലപ്പുറം കോട്ടക്കലിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പത്തോളം പേരടങ്ങുന്ന സംഘമാണ് ഷഹദിനെ തട്ടിക്കൊണ്ടുപോയത്. ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
കോട്ടക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കരിപ്പൂർ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി കൊടുത്തത് ഷഹദാണെന്ന് ധാരണയിലാണ് താത്രികൊണ്ട് പോയതെന്ന് കരുതുന്നു.