കൊൽക്കത്ത: ഇന്ത്യാ മുന്നണി ഭരണത്തിൽ വന്നാൽ ഏക സിവിൽകോഡ്, എൻആർസി, സിഎഎ, തുടങ്ങിയ നിയമങ്ങൾ നീക്കം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ വിശ്വസിക്കാൻ കഴിയില്ലെന്നും വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്നാം തവണയും അധികാരത്തിൽ വന്നാൽ ഏക സിവിൽകോഡ് എൻആർസി, സിഎഎ, എന്നിവ നടപ്പാക്കുമെന്നും മമത പറഞ്ഞു. മോഡിയെ വീണ്ടും അധികാരത്തിൽ വരാൻ അനുവദിക്കരുതെന്നും മമത ആവശ്യപ്പെട്ടു.
മോഡി അധികാരത്തിൽ വന്നാൽ ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കൾക്കും ഒബിസികൾക്കും നിലനിൽപപ്പുണ്ടാവില്ല. ഇത് അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും ഇനി രാജ്യത്ത് തെരഞ്ഞെടുപ്പുകളൊന്നും ഉണ്ടാകില്ലെന്നും മമത ബാനർജി പറഞ്ഞു.