40.6 C
Saudi Arabia
Monday, August 25, 2025
spot_img

യാത്രക്കാരെ ആശങ്കയിലാക്കി എക്‌സ്പ്രസ് വിമാനം ഇന്നും വൈകി.

റിയാദ്. കോഴിക്കോട് നിന്നും റിയാദിലേക്ക്‌ പോവേണ്ട എയര്‍ ഇന്ത്യ എക്‌സ് വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 8.25 ന് പുറപ്പെട്ട് രാത്രി 10.55 ന് റിയാദില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ്-321 വിമാനമാണ് ഒരു മണിക്കൂര്‍ വൈകി കോഴിക്കോട് നിന്നും പുറപ്പെട്ടത്. 159 യാത്രക്കാരുള്ള വിമാനത്തില്‍ 40 യാത്രക്കാര്‍ ബോര്‍ഡിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം ബോര്‍ഡിംഗ് നിര്‍ത്തി വെക്കുകയായിരുന്നു.

വിമാനം ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചത്.
കൗണ്ടറിലുള്ളവരോട് കാരണം തിരക്കിയ യാത്രക്കാര്‍ക്ക് വ്യക്തമായ മറുപടിയൊന്നും ലഭിച്ചതുമില്ല. ആഴ്ചകളായി താളം തെറ്റിയ നിലയിലായിരുന്ന സര്‍വ്വീസ് സാധാരണ രീതിയിലായെന്ന ആത്മ വിശ്വാസത്തിലാണ് പലരും യാത്രക്കെത്തിയിരുന്നത്.

എന്നാല്‍ പൈലറ്റ് എത്താന്‍ വൈകിയതാണ് പൊടുന്നനെ ബോര്‍ഡിംഗ് നിര്‍ത്തിവെക്കാനും യാത്രക്കാരെ ആശങ്കയിലാക്കാനും കാരണമെന്നറിയുന്നു. ജിവനക്കാരുടെ സമരം മൂലം താളം തെറ്റിയിരുന്ന വിമാന സര്‍വ്വീസ് നേരെയാക്കി കൊണ്ടു വരാനുള്ള കമ്പനിയുടെ ശ്രമത്തിനിടയിലാണ് വീണ്ടും വിമാനം അകാരണമായി വൈകിയത്.

 

Related Articles

- Advertisement -spot_img

Latest Articles