ലഖ്നോ: ബാങ്ക് സോഫ്റ്റ്വെയറിന് സംഭവിച്ച പിഴവ് മൂലം യുവ കർഷകന്റെ അകൗണ്ടിലെത്തിയത് 9,900 കോടി. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ ഭാനു പ്രകാശ് എന്ന യുവ കർഷകന്റെ അക്കൗണ്ടിലാണ് 9,900 കോടി രൂപ അപ്രതീക്ഷിതമായെത്തിയത്.
ഭീമമായ അക്കൗണ്ടിൽ എത്തിയതോടെ ഭാനു പ്രകാശ് ബാങ്കിനെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് ബാങ്കിന് പിഴവ് സംഭവിച്ചതിനാലാണ് തുക ഇത്രയും തുക അകൗണ്ടിൽ എത്തിയതെന്ന് വ്യക്തമായത്.
കിസാൻ ക്രെഡിറ്റ് കാർഡ് ലോൺ അക്കൗണ്ടാണ് ഭാനു പ്രകാശിന്റേത് എന്നും നിഷ്ക്രിയ ആസ്തിയായി (എൻപിഎ) തുക മാറിയെന്നും ബാങ്ക് വ്യക്തമാക്കി. പ്രശ്നം പരിഹഹാരത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു