ദഹ്റാന്‍: സൗദി അറേബ്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ കരാറുകള്‍ അവലോകനം ചെയ്യാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായി കൂടിക്കാഴ്ച നടത്തിയതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. തന്ത്രപരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന കരാറുകളുടെ പുരോഗതിയെ കുറിച്ച് യോഗത്തില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.
ഫലസ്തീനില്‍ അടിയന്തിര വെടിനിര്‍ത്തലും തടസ്സങ്ങളില്ലാതെ ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഫലസ്തീന്‍ ജനതയുടെ അഭിലാഷങ്ങളെയും ന്യായമായ അവകാശങ്ങളെയും മാനിക്കുന്ന ദ്വിരാഷ്ട്രം സംവിധാനമാണ്, മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമെന്ന് കൂടികാഴ്ചയില്‍ അഭിപ്രായപ്പെട്ടു.