തെഹ്റാൻ: ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി അമീര്ഹു സൈനും ഉൾപ്പടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ. തകർന്ന കോപ്ടർ പൂരണമായും കഠിനശിച്ചിട്ടുണ്ട് സമീപമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആരെയും ജീവനോടെ കണ്ടെത്താനായില്ല.
ദുർഘടമായ മലമ്പ്രദേശത്ത് കനത്ത മൂടൽമഞ്ഞുള്ള സ്ഥലത്ത് തപനില കൂടിയ സ്ഥലം തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ കണ്ടെതുകയായിരുന്നു. ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഇന്നലെ അപകടത്തിൽ പെട്ടത്. ഇറാൻ അസർബൈജാൻ സംയുക്ത സംരംഭമായ,അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. മടക്ക യാത്രയിൽ കനത്ത മഴയും മൂടൽമഞ്ഞും കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി അറിയിച്ചു. മൂന്ന് ഹെലികോപ്റ്ററിൽ മറ്റു രണ്ട് ഹെലികോപ്ടറും സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ കോപ്റ്ററിൽ ഉണ്ടായിരുന്നു. അയൽ രാജ്യമായ അസർബൈജാനിലെ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരന്മാരും മൂന്ന് ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.