ബ്രിട്ടൻ : 3000 പേരുടെ മരണത്തിനും 30000ലധികം പേർക്ക് ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി എന്നിവ ബാധിക്കുന്നതിനും കാരണമായ രക്തദാന അഴിമതിക്ക് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടിക്ക് സാധ്യതയെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. 1970-കൾ മുതൽ 1990-കളുടെ ആരംഭം വരെ ബ്രിട്ടനിലെ പ്രമുഖ ആരോഗ്യ സേവന സംവിധാനമായ നാഷണൽ ഹെൽത്ത് സർവീസിൽ (എൻ എച്ച് എസ്) നടന്ന അഴിമതി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തമായി വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ്.
മുൻ ജഡ്ജി സർ ബ്രയാൻ ലാങ്‌സ്റ്റാഫ് അധ്യക്ഷനായ അന്വേഷണ സംഘം ക്രിമിനൽ ബാധ്യത നിർണ്ണയിക്കാൻ സാധ്യതയില്ലങ്കിലും ഏകദേശം 10 ബില്യൺ പൗണ്ട് വരെ വരാവുന്ന നഷ്ടപരിഹാര പാക്കേജ് ശുപാർശ ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്.
രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന ഘടകങ്ങളുടെ കുറവ് മൂലമുള്ള ഹ്രീമോഫീലിയ രോഗികളാണ് ഇരകളിൽ ഏറെയും 1 970-കളിൽ,ചികിത്സകളുടെ ആവശ്യം നിറവേറ്റാൻ ഇംഗ്ലണ്ട് പ്രയാസപ്പെട്ടപ്പോൾ അമേരിക്കയിൽ നിന്ന് രക്തം വാങ്ങുകയായിരുന്നു . എന്നാൽ ഇങ്ങനെ വാങ്ങിയ രക്തത്തിൻ്റെ ഭൂരിഭാഗവും ജയിൽ തടവുകാരിൽ നിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നിന്നും ഉയർന്ന അപകടസാധ്യതയുള്ള ദാതാക്കളിൽ നിന്നാണ് വാങ്ങിയത്. 1970-കളുടെ മധ്യത്തോടെ തന്നെ ഇറക്കുമതി ചെയ്ത രക്തത്തിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും രക്ത ഉൽപന്നങ്ങളിൽ കൂടുതൽ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനാൽ എൻഎച്ച്എസ് ഇറക്കുമതി ചെയ്ത രക്തം ഉപയോഗിക്കുന്നത് തുടരുകയായിരുന്നു.
1983 വരെ, രക്തത്തിൽ എച്ച്ഐവി പകരാമെന്നതിന് “നിർണ്ണായകമായ തെളിവ്” ഇല്ലെന്ന് തറപ്പിച്ചുപറഞ്ഞു ഇതിനെ ന്യായീകരിച്ച സർക്കാർ ഇരകൾ വർഷങ്ങളോളം നടത്തിയ പ്രചാരണത്തിന് ശേഷം 2017-ൽ യുകെ വ്യാപകമായ അണുബാധയുള്ള രക്ത അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ അന്വേഷണ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്.