തിരുവനന്തപുരം: വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച സർക്കാർ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മടക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാണ്ടിയാണ് ഗവർണരുടെ നടപടി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ വാര്‍ഡുകളിലും ഒരു വാര്‍ഡ് അധികമായി പുനര്‍വിഭജനം നടത്താനുള്ള പദ്ധതിയായിരുന്നു.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ച ശേഷം വെള്ളിയാഴ്ച മന്ത്രിസഭാ യോഗം ചേരാനും ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനായിരുന്നു നീക്കം. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഇതുമായി മുന്നോട്ട് പോവാൻ സര്‍ക്കാരിന് കഴിയില്ല.
സഭാസമ്മേളനം വിളിച്ചു ചേർക്കുകയാണെങ്കിൽ ഓര്‍ഡിനന്‍സിന് പകരം ബില്ല് കൊണ്ടുവരേണ്ടി വരും. അടിയന്തരമായി ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുക മാത്രമാണ് സർക്കാറിന്റെ മുന്നിലുള്ള വഴി.