39.6 C
Saudi Arabia
Tuesday, August 26, 2025
spot_img

തെലുങ്കാന സ്വദേശി മരിച്ചു

ജു​ബൈ​ൽ: തെ​ലു​ങ്കാ​ന ക​രിം​ന​ഗ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ക​ബീ​ർ (41)  ജു​ബൈ​ലി​ൽ മ​രണപ്പെട്ടു. നെ​ഞ്ചു​വേ​ദ​ന അനുഭവപ്പെട്ടത്തിനെ  തു​ട​ർ​ന്ന്  ആ​ശു​പ​ത്രി​യി​ലെത്തിക്കുകയായിരുന്നു.  ചികിൽസയിലിരിക്കെയാണ്  മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ക​ബീ​ർ മരണപ്പെടുന്നത്. ജു​ബൈ​ലി​ൽ  കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യി​ൽ ​ജോലി ചെയ്യുകയായിരുന്നു. മൃ​ത​ദേ​ഹം അൽ മു​വാ​സാ​ത് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്രമങ്ങൾക്ക് ​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. പി​താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ മു​ജീ​ബ്, മാ​താ​വ് : റ​ഫ​ത്തു​ന്നി​സ ബീ​ഗം , ഭാ​ര്യ: ആ​ലി​യ, മ​ക്ക​ൾ: അ​ബ്ദു​ൽ മു​ജീ​ബ്, മു​ഹ​മ്മ​ദ് സൊ​ഹൈ​ബ്‌, അ​ലീ​ഷ മി​നാ​ൽ.   പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles