മാനന്തവാടി: കാട്ടിക്കുളം-കുറുക്കന്‍മൂല റോഡരികിലെ റിസര്‍വ് വനത്തില്‍ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന് കീഴിലുള്ള റിസര്‍വ് വനത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തേക്ക് മുറിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമനങ്ങൾക്കെത്തിയ വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്.
പഴക്കമുള്ള ഷര്‍ട്ടും മദ്യകുപ്പിയും മറ്റും സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. മരത്തിന് മുകളിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന മുണ്ടും കണ്ടെത്തി. തൂങ്ങി മരിച്ച പുരുഷന്റേതാണ് മൃതദേഹമാകാമെന്ന് പൊലീസിന്റെ നിഗമനം. തിരുനെല്ലി പൊലീസ് എ ത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.