30 C
Saudi Arabia
Monday, August 25, 2025
spot_img

സൗദിയിൽ 142 വനിതാ സൈനികർ ബിരുദം നേടി

മക്ക: പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള വിമൻസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 142 വനിതാ സൈനികർ ബിരുദം നേടി. ആറാമത്തെ വനിതാ സൈനികരുടെ ബിരുദദാന ചടങ്ങ് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് നിർവഹിച്ചു. പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ ബസ്സാമിയുടെ സന്നിഹിതനായിരുന്നു.

ബിരുദധാരികൾ അവരുടെ അടിസ്ഥാന പരിശീലന കോഴ്‌സ് പൂർത്തിയാക്കി വിവിധ ശാഖകളിലുമുള്ള പഠനങ്ങളും പരിശീലനനങ്ങളും സുരക്ഷാ ജോലികളും പ്രത്യേക ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു സുരക്ഷാ ജോലികൾക്ക് ആവശ്യമായ വൈദഗ്ധ്യത്തെക്കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പഠങ്ങനളും ഇതിൽ കോഴ്സിൽ ഉൾപ്പെടുന്നു.

സൗദി വനിതകൾക്ക് 2016 മുതലാണ് സൗദിയുടെ സൈന്യത്തിന്റെ ഭാഗമാവാൻ അവസരം ഉണ്ടായത്. പ്രതിരോധ മന്ത്രാലയത്തിൻ്റെ ഏകീകൃത പ്രവേശന പോർട്ടൽ വഴി രാജ്യത്തിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും സൈനിക തസ്തികകളിലേക്ക് അപേക്ഷിക്കാം.

കോഴ്സ് പൂർത്തിയാക്കിയ വനിതകൾക്ക് സൗദി അറേബ്യൻ ആർമി, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്സ്, ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസസ് എന്നിവയിൽ സേവനം ചെയ്യാന് സാധിക്കും

Related Articles

- Advertisement -spot_img

Latest Articles