31.2 C
Saudi Arabia
Monday, August 25, 2025
spot_img

വിവാദ പരാമർശം; നദ് വിയോട് വിശദീകരണം തേടി സമസ്ത

കോഴിക്കോട് : സമസ്ത  മുശാവറ അംഗം ബഹാവുദ്ദീന്‍ നദ് വികൂരിയാടിനോട്  സമസ്ത നേതൃത്വം വിശദീകരണം തേടി.  നേതൃത്വത്തിനെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും നടത്തിയ പ്രസ്ഥാവനയിലാണ് വിശദീകരണം ചോതിച്ചത് . 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നദ് വിയോട്  ആവശ്യപ്പെട്ടിരിക്കുന്നത്. സമസ്തയില്‍ ചിലര്‍ മാക്സിസ്റ്റ് പാർട്ടിയുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നയം മാറ്റത്തെ കുറിച്ച് അടുത്ത മുശാവറ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു നദ് വി  പറഞ്ഞത്.

സുപ്രഭാതം ദിനപത്രത്തില്‍ നയം മാറ്റം ഉണ്ടായത് കൊണ്ടാണ്പ ഞാൻ പ ത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും മാറി നിന്നതെന്നും  അദ്ദേഹം ചാനലുകളിൽഅഭിമുഖത്തിൽ  പ്രതികരിച്ചിരുന്നു. ഇതെ തുടർന്നാണ്   നേതൃത്വം നദ്‍വിയോട് വിശദീകരണം തേടിയത്. നിലവിൽ സുപ്രഭാതം  ചീഫ് എഡിറ്റര്‍ കൂടിയാണ് ബഹാവുദ്ദീന്‍ നദ്‍വി. ബഹവുദ്ദീൻ നദ് വി  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉൾപ്പടെയുള്ള ലീഗ് നേതാക്കളും സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്

 

 

 

Related Articles

- Advertisement -spot_img

Latest Articles