ഗാന്ധിനഗര്‍: രാജ്കോട്ട് ഗെയ്മിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ ഒൻപത് കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 24 ആയി.
തീപിടുത്തത്തിൽ നിരവധി പേര്‍ക്കാണ് പൊള്ളലേറ്റത്. 15 കുട്ടികളെ ദൗത്യസംഘം രക്ഷപെടുത്തി. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാല് ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗുജറാത്ത് സർക്കാർ സഹായധനം പ്രഖ്യാപിച്ചു. 50000 രൂപ പരിക്കേറ്റവർക്കും ധന സഹായം നൽകും. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയമിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
മതിയായ രേഖകൾ ഇല്ലാതെയാണ് ടിആര്‍പി ഗെയിം സോണ്‍ പ്രവർത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. തീപിടുത്തത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗെയിമിംഗ് സെന്റർ ഉടമ യുവരാജ് സിംഗ് സോളങ്കിക്കെതിരെ കേസ് എടുത്തതായും പോലീസ് അറിയിച്ചു.