റാഫിദ് അൽ-ഹറമൈൻ ഇനിഷ്യേറ്റീവിന് തുടക്കമായി
ഹജ്ജ്, ഉംറ മന്ത്രാലയം, ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റാഫിദ് അൽ-ഹറമൈൻ ഇനിഷ്യേറ്റീവ് ഇന്ന് ആരംഭിച്ചു. തീർഥാടകരെ സേവിക്കുന്ന തൊഴിലാളികളുടെ കഴിവുകൾ വർധിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഉമ്മുൽ-ഖുറ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആന്റ് സ്റ്റഡീസുമായി സഹകരിച്ച് ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ തൊഴിലാളികൾക്ക് പരിശീലനം നൽകും.
ഹജ്ജ്, ഉംറ സീസണുകളിലെ തീർഥാടകർക്കും ഉംറ നിർവഹിക്കുന്നവർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ നൽകുന്നതിന് പൊതു, സ്വകാര്യ, സഹകരണ മേഖലകളിലെ തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. രണ്ട് വിശുദ്ധ മസ്ജിദുകളോടും അവരുടെ സന്ദർശകരോടും സൗദി അറേബ്യയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നാല് വൈവിധ്യമാർന്ന പരിശീലന പരിപാടികൾ ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.
ദേശീയ അന്തർദേശീയ തളത്തിൽ പരിചയ സമ്പന്നരായ പരിശീലകരെ ഉൾപ്പെടുത്തി ഹജ്ജ്, ഉംറ സീസണുകളിലെ തൊഴിലാളികൾക്ക് മികച്ച പരിശീലനം നൽകുന്നതിന് രാജ്യത്തിൻ്റെ വിഷൻ 2030യുടെയും മാനവ വിഭവശേഷി വികസന പദ്ധതിയും നിർദ്ദേശിക്കുന്നുണ്ട്.