41.6 C
Saudi Arabia
Friday, August 22, 2025
spot_img

അ​മേ​രി​ക്ക​യി​ൽ ചു​ഴ​ലി​ക്കാറ്റ്; വ്യാപക നഷ്ടം, ഒ​ൻ​പ​ത് മരണം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ  വ്യാപകമായി  ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​മ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ടെ​ക്‌​സ​സ്, ഒ​ക്‌​ല​ഹോ​മ, അ​ർ​ക്ക​ൻ​സാ​സ്,  തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് അ​പ​ക​ടം റിപ്പോർട്ട് ചെയ്യപ്പെട്ടത് .

ശ​നി​യാ​ഴ്ച വൈ​കീട്ട് മുതൽ തെ​ക്ക​ൻ സ​മ​ത​ല മേ​ഖ​ല​യി​ൽ  ആ​രം​ഭി​ച്ച കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് പല സ്ഥലങ്ങളിലും വൈ​ദ്യു​തി​ തടസ്സപ്പെട്ടു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ഡള്ളാസി​ന് വ​ട​ക്കു​ള്ള വാ​ലി വ്യൂ ​ഏ​രി​യ​യി​ൽ ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​തി​നെ തു​ട​ർ​ന്ന് അ​ഞ്ച് പേ​ർ മ​രി​ച്ച​താ​യും  മ​ര​ണ​സം​ഖ്യ ഇനിയും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും കു​ക്ക് കൗ​ണ്ടി ഷെ​രീ​ഫ് റേ ​സാ​പ്പിം​ഗ്ട​ൺ പ​റ​ഞ്ഞു.

കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന്  പെ​ട്രോ​ൾ പ​മ്പും വീ​ടു​ക​ളും ത​ക​ർ​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ നിരവധി വാ​ഹ​ന​ങ്ങൾ മറിഞ്ഞിട്ടുണ്ട്.

വ​ട​ക്ക​ൻ അ​ർ​ക്ക​ൻ​സാ​സി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ൽ ര​ണ്ട് പേരും  ഒ​ക്‌​ല​ഹോ​മ​യി​ലെ മെ​യ്‌​സ് കൗ​ണ്ടി​യി​ൽ വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ ര​ണ്ട് പേ​രും  മ​രി​ച്ച​താ​യി എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്‍റ് കൗ​ണ്ടി ഹെ​ഡ് ജോ​ണി ജാ​ൻ​സെ​ൻ പ​റ​ഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles