തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന നാല് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. കനത്ത മഴ കാരണം പൈലറ്റുമാർക്ക് റൺവേ കാണാൻ സാധിച്ചിരുന്നില്ല. വിമാനങ്ങൾ തിരുവനന്തപുരത്ത് നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് തിരിച്ചുവിട്ടത്.
കുവൈത്തിൽ നിന്നെത്തിയ കുവൈത്ത് എയർവേയ്‌സ്, ദോഹയിൽ നിന്നും വന്ന ഖത്തർ എയർവേയ്‌സ്, ദുബായിൽ നിന്നെത്തിയ എമിറേറ്റ്‌സ്, മുംബൈയിൽ നിന്ന് വന്ന ഇൻഡിഗോ എന്നീ വിമാനങ്ങളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ശേഷം കാലാവസ്ഥ ശരിയായതിനെ തുടർന്ന് വിമാനങ്ങൾ വീണ്ടും തിരുവനന്തപുരത്തേക്ക് എത്തുകയും മടങ്ങിപ്പോകുകയും ചെയ്തു.