28.5 C
Saudi Arabia
Friday, August 22, 2025
spot_img

സന്ദർശക വിസയിലെത്തി മക്കയിൽ പ്രവേശിക്കുന്നവർക്ക് കനത്ത ശിക്ഷ

മക്ക: സന്ദർശക വിസയിലെത്തിയ ആർക്കും ഹജ്ജ് ചെയ്യാനുള്ള അനുവാദമില്ലെന്നും അത്തരത്തിലുള്ള ഒരു വിസയും രാജ്യം പുറത്തിറക്കിയിട്ടില്ലെന്നും സൗദി
അറേബ്യൻ പബ്ലിക് സെക്യൂരിറ്റി അധികാരികൾ വ്യക്തമാക്കി.

ഏതെങ്കിലും തരത്തിലുള്ള വിസിറ്റ് വിസ കൈവശമുള്ള വ്യക്തികൾ മെയ് 23 മുതൽ ജൂൺ 21 ന് വരെ  (ദുൽഖഅദ്  15 മുതൽ ദുൽ-ഹിജ്ജ 15 വരെ) മക്കയിലേക്ക് പ്രവേശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യരുതെന്നും അവിടെ ഉള്ളവർ  എത്രയും വേഗം മക്ക വിടണമെന്നും അധികൃതർ  അഭ്യർത്ഥിച്ചു.

വിവിധ തരത്തിലുള്ള സന്ദർശന വിസയിലെത്തി മക്കയിൽ  പ്രവേശിച്ച 20,000 ത്തിലധികം സന്ദർശകർക്ക്, മക്കയിൽ തങ്ങുന്നത് വിലക്കുന്ന ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് പിഴ ചുമത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു. അംഗീകൃത ഹജ്ജ് തീർഥാടകർക്ക് സുഗമമായി കർമ്മങ്ങൾ നിർവഹിക്കുന്നതിന്നു ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ സുരക്ഷിതത്വവും രാജ്യത്തിന് വളരെ പ്രധാനമാണ്.

അംഗീകൃത തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരുടെ ആരാധനകൾ  എളുപ്പത്തിലും സൗകര്യത്തോടെയും നിർവഹിക്കുന്നതിനും  സൗകര്യമൊരുക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്ന സുരക്ഷാ നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

ജൂൺ 2 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്ന  സൗദി പൗരന്മാർ, പ്രവാസികൾ, സന്ദർശകർ എന്നിവരുൾപ്പെടെയുള്ള നിയമലംഘകർക്ക് 10,000 റിയാൽ പിഴ ചുമത്തുമെന്നും  മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു,

Related Articles

- Advertisement -spot_img

Latest Articles