30.4 C
Saudi Arabia
Friday, August 22, 2025
spot_img

എൻ ഡി എ വീണ്ടും അധികാരത്തിലെത്തുമോ? എക്സിറ്റ് പോൾ പ്രവചനങ്ങൾ

ന്യൂഡല്‍ഹി: വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോൾ  കേന്ദ്രത്തില്‍ ഇത്തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.  എന്‍ഡിഎ സഖ്യത്തിന് 359 സീറ്റുകള്‍വരെ സാധ്യതകൾ കാണുന്ന ഫലങ്ങളുണ്ട്  ഇന്ത്യാ സഖ്യത്തിന് 154 സീറ്റുകള്‍ പ്രവചിക്കുമ്പോൾ  മറ്റുള്ളവര്‍30 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡെ ഏക്സിസ് സര്‍വെ പറയുന്നു.

റിപ്പബ്ലിക് ടിവിയുടെ  എക്സിറ്റ് പോള്‍ എന്‍ഡിഎക്കാണ് സാധ്യത കാണുന്നത്. 353 മുതല്‍ 368 സീറ്റുകള്‍ വരെ എന്‍ഡിഎക്ക് ലഭിക്കുമെന്നാണ് പ്രവചനം. സീ പോളിന്റെ  പ്രവചന പ്രകാരം  367 സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിന് 133 സീറ്റുകളും മറ്റുള്ളവര്‍ക്ക് 72 സീറ്റുകളുമാണ് പറയുന്നത്.

ഇന്ത്യാ മുന്നണിക്ക് തമിഴ്‌നാട്ടില്‍ 26 മുതല്‍ 30 സീറ്റ് വരെ ലഭിക്കുമെന്നാണ്  ഇന്ത്യാ ടുഡേ ആകിസിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ പറയുയന്നത്   എന്‍ഡിഎയ്ക്ക് 1 മുതല്‍ 3 സീറ്റ് വരെയും മറ്റുളളവര്‍ക്ക് 6 മുതല്‍ 8 സീറ്റ് വരെയും  ലഭിക്കും  .

ബിജെപിക്ക്  8മുതല്‍ 10 സീറ്റ് വരെ തെലങ്കാനയില്‍ ലഭിക്കൂമെന്നാണ് ഇന്ത്യാ ടിവി പറയുന്നത്. കോണ്‍ഗ്രസ് – 6-8 സീറ്റ് വരെ സീറ്റുകളും ബിആര്‍എസ് – 0-1 സീറ്റ് വരെ നേടും. എഐഎംഐഎം 1 സീറ്റ് വരെ നേടാമെന്നും സര്‍വെയില്‍ പറയുന്നു  കർണാടകത്തിൽ എൻഡിഎ 11 മുതൽ 18 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടിവി എക്സിറ്റ് പോൾ പ്രവചിക്കുന്നു . കോൺഗ്രസ് നാല് മുതൽ എട്ട് സീറ്റുകൾ വരെയും ജെഡിഎസ് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടും.

Related Articles

- Advertisement -spot_img

Latest Articles