28.5 C
Saudi Arabia
Friday, August 22, 2025
spot_img

എക്സിറ്റ് പോൾ ഫലങ്ങൾ ശാസ്ത്രീയമല്ല: ശശി തരൂർ

തിരുവനന്തപുരം: വിവിധ ഏജൻസികൾ  പുറത്തു വിട്ട  എക്സിറ്റ്പോളുകള്‍ ശാസ്ത്രീയമല്ലെന്ന്  തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. യഥാർഥ ഫലം പുറത്ത് വരട്ടേയെന്നും തരൂര്‍ പ്രതികരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വിജയം പ്രവചിച്ച  പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. പന്യൻ  രവീന്ദ്രനായിരുന്നു ഇടതുപക്ഷ മുന്നണിയുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി.

ടൈംസ് നൗ നടത്തിയ പ്രവചനത്തിൽ  കേരളത്തില്‍ യുഡിഎഫിന് 15 സീറ്റുകള്‍ വരെ ലഭിക്കുന്നതാണ്. എല്‍ഡിഎഫിന് നാലും  ബിജെപിക്ക് ഒരു സീറ്റും  ലഭിക്കുമെന്ന് ടൈംസ് നൗ പറയുന്നുണ്ട്. ടിവി 9 എക്സിറ്റ് പോള്‍ പ്രവചനം പ്രകാരം കേരളത്തില്‍ യുഡിഎഫ് 16 സീറ്റിലും എല്‍ഡിഎഫ് മൂന്ന് സീറ്റിലും  ബിജെപി ഒരു സീറ്റിലും ജയിക്കും. ഇന്ത്യാടുഡെ ഏക്സിസ് മൈ എക്സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎയ്ക്ക് മൂന്നുവരെ സീറ്റുകളും എല്‍ഡിഎഫിന് ഒരു സീറ്റും യുഡിഎഫിന് 17 മുതല്‍ 18 സീറ്റുകളും  ലഭിക്കുമെന്നും പറയയുന്നു.

എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റുവരെയും യുഡിഎഫിന് 13 മുതല്‍ 15വരെയും എന്‍ഡിഎയ്ക്ക് മൂന്നുവരെ സീറ്റുകള്‍ നേടുമെന്നുമാണ് ഇന്ത്യാ ടിവി സിഎന്‍എക്സ് എക്സിറ്റ് പോള്‍ പറയുന്നത്.  എബിപി സര്‍വേ പ്രകാരം യുഡിഎഫിന് 17 സീറ്റും എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.  ഇത്തവണ എല്‍ഡിഎഫ് സീറ്റില്ലെന്നും പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ എന്‍ഡിഎ നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലം പറയുന്നത്

Related Articles

- Advertisement -spot_img

Latest Articles