30.4 C
Saudi Arabia
Friday, August 22, 2025
spot_img

ഉയർന്ന വിദ്യാഭ്യാസത്തോടൊപ്പം സോഫ്റ്റ്‌ സ്കിൽസും പരിശീലിക്കണം- ‘സ്പോൺണ്ടേനിയസ് 2024‘

ജിദ്ദ: ഉയർന്ന വിദ്യാഭ്യാസ ബിരുദങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം  സോഫ്റ്റ്‌ സ്കിൽസ് പരിശീലനവും  നേടണമെന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘സ്പോൺണ്ടേനിയസ് 2024‘ നേതൃത്വ പരിശീലന പരിപാടി അഭിപ്രായപ്പെട്ടു. ഉയർന്ന വിദ്യാഭ്യാസം നേടിയവർക്ക് പോലും സമകാലീന വെല്ലുവിളികളെ അതിജീവിച്ച് തൊഴിൽ മേഖലയിലും ഭരണ നേതൃത്വ തലങ്ങളിലും സ്വന്തം വ്യക്തിത്വം നിലനിർത്തി അതിജീവിക്കാൻ കഴിയാതെ വരുന്നത് പ്രയോഗിക പരിശീലനത്തിന്റെ അപര്യാപ്തതയാണെന്ന് യോഗം വിലയിരുത്തി

വ്യക്തിത്വ വികസനം, ആശയ വിനിമയം, മീഡിയ സ്കിൽസ്, പ്രവാസി ക്ഷേമം, ബേസിക് ലൈഫ് സപ്പോർട്ട്, സംഘടന നിർവ്വഹണം, ഇവെന്റ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ നാല് ദിവസങ്ങളിലായി പരിശീലനം പൂർത്തിയാക്കിയ 44 പേർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയ പരിശീലകരെ വിവിധ കലാ പരിപാടികൾ അരങ്ങേരിയ സാംസ്‌കാരിക സമാപന വേദിയിൽ ആദരിച്ചു

ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, ജീവകാരുണ്യം എന്നീ വിത്യസ്ത മേഖലകളിൽ ദീർഘകാലം സേവനം നൽകി നാട്ടിലേക്ക് മടങ്ങുന്ന പി എം മായിൻ കുട്ടി, ബഷീർ തിരൂർ, സന സെയ്ദ്, എന്നിവർക്ക് ജിദ്ദ പ്രവാസി സമൂഹം ആശംസകൾ നേർന്നു

ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അദ്ധ്യക്ഷനായിരുന്നു ട്രഷറർ ഷരീഫ് അറക്കൽ സ്വാഗതവും ജനറൽ കൺവീനർ മൻസൂർ വയനാട് നന്ദിയും പറഞ്ഞു നവാസ് തങ്ങൾ കൊല്ലം, വേണു അന്തിക്കാട്, സുബൈർ ആലുവ, നൗഷാദ് ചാത്തല്ലൂർ, വിലാസ് കുറുപ്പ് പത്തനംതിട്ട, റാഫി ഭീമാപള്ളി, ഖാദർ ആലുവ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി

Related Articles

- Advertisement -spot_img

Latest Articles