റിയാദ്: ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ വ്യാജ രേഖകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തിയ സൗദി പൗരനെ കോടതി ശിക്ഷിച്ചു. സ്ഥാപനത്തിന്റെ മൂന്ന് ചെക്കുകൾ കൈക്കലാക്കിയ പ്രതി മുപ്പത്തിനാല് ദശലക്ഷം സൗദി റിയാലാണ് (34,000,000 റിയാൽ) തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. സ്ഥാപനത്തിന്റെ പൊതുമരാമത്ത് ജോലികൾ പൂർതിയാക്കിയതായി വ്യാജ റിപ്പോർട്ടും സ്ഥാപനത്തിന്റ വ്യാജ സീലും സ്ഥാപന മേധാവിയുടെ വ്യാജഒപ്പും ഉപയോഗിച്ച് സ്ഥാപനത്തിന്റെ പേരിൽ മൂന്ന് ചെക്കുകൾ വ്യാജമായി ഉണ്ടാക്കുകയും അവ ബേങ്കിൽ സമർപ്പിക്കുകയായിരുന്നു.
രേഖകളിലെ കൃത്രിമം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന ബാങ്ക് പോലീസിൽ റിപ്പോർട്ട് ചെയ്യുകയും കേസ് രെജിസ്റ്റർ ചെയുകയുമായിരുന്നു. കോടതി കൃത്രിമമായി രേഖകൾ നിർമിച്ചു കോടതിയെ തേറ്റിദ്ധരിപ്പിച്ചതിനും ചാരിറ്റബിൾ സംഘടനകളെ ചൂഷണം ചെയ്തതിനും കള്ളം പറഞ്ഞതിനും പ്രതിക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
പ്രമാണങ്ങളുടെയും മുദ്രകളുടെയും നിയമപരമായ സംരക്ഷണത്തിന് കോടതി മുന്തിയ പരിഗണന നൽകുന്നുവെന്നും വ്യാജരേഖ ചമയ്ക്കുന്നതിലൂടെ പ്രതി ക്രിമിനൽ കുറ്റം ചെയ്തതായി കോടതി കണ്ടത്തുകയും ചെയ്തു. പ്രതി ചെയ്ത കുറ്റത്തിന്റ ഗൌരവം എടുത്തു പറഞ്ഞ കോടതി പ്രതിക്ക് 3 വർഷം തടവും (മൂന്നു ലക്ഷം റിയാൽ) പിഴയും വിധിച്ചു..