ന്യൂഡൽഹി: വോട്ടെണ്ണൽ സുതാര്യ മായിരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
കഴിഞ്ഞ തവണ പോസ്റ്റൽ വോട്ടുകൾ പലതവണ തെറ്റിച്ചു എണ്ണിയെന്നും അതിനാൽ ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണണമെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. വോട്ടെണ്ണൽ നടപടികൾ ചിത്രീകരിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു
വോട്ടെണ്ണൽ സുതാര്യമായിരിക്കുമെന്നും പ്രതിപക്ഷ നേതാക്കൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.