മാലദ്വീപ്: ഇസ്രയേൽ പൗരന്മാർക്ക് മാലദ്വീപിലേക്ക് പ്രവേശനം നിഷേധിച്ചു. സുരക്ഷാ–സാങ്കേതിക മന്ത്രി അലി ഇഹ്സാനാണ് ഇത് അറിയിച്ചത്. ഇസ്രയേലി പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ മന്ത്രിസഭ ശുപാർശ ചെയ്യുകയായിരുന്നുവെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു.
ഇസ്രയേലി പൗരന്മാരുടെ മാലദ്വീപ് പ്രവേശനം തടയുന്നതിന് വേണ്ടി നിയമഭേദഗതികൾ വരുത്താനും മന്ത്രിസഭ തീരുമാനമെടുത്തു. ഇസ്രയേൽ –ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെടുത്തത്. ഫലസ്തീനുവേണ്ടി ധനസഹായ ക്യാമ്പയിൻ നടത്താനും പ്രസിഡന്റ് മുയിസു തീരുമാനിച്ചിട്ടുണ്ട്. ഫലസ്തീന് വേണ്ട സഹായങ്ങൾ അവലോകനം ചെയ്യുന്നതിന് പ്രത്യേക നയതന്ത്രപ്രതിനിധിയെ നിയമിക്കാനും മാലദ്വീപ് തീരുമാനിച്ചു.