മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിൽ. യൂറോകപ്പിന് മുമ്പ് തന്നെ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം റയല്‍ നടത്തിയിരുന്നു.
യൂറോകപ്പ് ജൂണ്‍ 14ന് ആരംഭിക്കും. റയലിലേക്ക് വരുമെന്ന് എംബാപ്പെയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2029 വരെയാണ് റയലുമായുള്ള എംബാപ്പെയുടെ കരാർ.
പി എസ് ജിയിൽ നിന്നാണ് എംബാപ്പെ റയലിൽ എത്തുന്നത്. വൈകാതെ തന്നെ താരത്തെ ആരാധകര്‍ക്ക് മുന്നില്‍ റയൽ അവതരിപ്പിക്കും.