ലഖ്‌നൗ: ലീഡ് നില ഉയര്‍ത്തി ഇന്ത്യ സഖ്യം. എന്‍.ഡി.എയും ഇന്ത്യ സഖ്യവും 244 സീറ്റുകളില്‍ വീതം മുന്നിലാണ്. വോട്ടെണ്ണലില്‍ അത്ഭുതം കാട്ടാന്‍ ഉത്തര്‍പ്രദേശ് ഒരുങ്ങുന്നതായും സൂചനയുണ്ട്. ഇന്ത്യ സഖ്യത്തിന് യു.പിയില്‍ മികച്ച മുന്നേറ്റമെന്ന് കണക്കുകള്‍. തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റ് അനുസരിച്ച് യു.പിയില്‍ നാല്‍പതോളം ഇന്ത്യ സഖ്യ സ്ഥാനാര്‍ഥികള്‍ മുന്നിലാണ്.
വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പിന്നിലാണെന്നും ഇലക്ഷന്‍ കമീഷന്‍ സൈറ്റ് ചൂണ്ടിക്കാട്ടുന്നു. 6623 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് ഇവിടെ മുന്നിലാണ്. റായ് ബറേലിയില്‍ രാഹുല്‍ ഗാന്ധി മുന്നിലാണ്. സ്മൃതി ഇറാനിയും പിന്നിലാണ്. അയോധ്യയില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് മുന്നിലെന്നതും ശ്രദ്ധേയമാണ്.ആവേശകരമായ തെരഞ്ഞെടുപ്പാണെന്ന സൂചനയാണ് ലഭിക്കുന്നത്. യു.പി സര്‍പ്രൈസ് കാട്ടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.