ചെന്നൈ: തമിഴ്നാട്ടിലെ വിവിധ മണ്ഡലങ്ങളില്‍ ഭരണകക്ഷിയായ ഡിഎംകെ നേട്ടമുണ്ടാക്കി. തൂത്തുക്കുടിയില്‍ കനിമൊഴി, ശ്രീപെരുമ്പത്തൂരില്‍ ടി ആര്‍ ബാലു, സെന്‍ട്രല്‍ ചെന്നൈയില്‍ ദയാനിധി മാരന്‍ തുടങ്ങിയ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു. 35 ഇടത്ത് ഡി.എം.കെ മുന്നിലാണ്. ഇത് ഇന്ത്യ സഖ്യത്തിന് വലിയ നേട്ടമായി.
അതുപോലെ, ഡിഎംകെയുടെ സഖ്യകക്ഷികളായ ശിവഗംഗയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കാര്‍ത്തി ചിദംബരവും മധുരയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള സു വെങ്കിടേശനും എതിരാളികളേക്കാള്‍ നേരിയ ലീഡ് നേടി.
കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയില്‍, ഏപ്രില്‍ 19ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും ഒരേസമയം ആരംഭിച്ചു. ഒറ്റഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ 69.72 ശതമാനം പോളിങ് രേഖപ്പെടുത്തിയ ഈ മണ്ഡലങ്ങളില്‍ 950 സ്ഥാനാര്‍ത്ഥികളാണ് വിജയത്തിനായി മത്സരിക്കുന്നത്.