റിയാദ്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച പരിസ്ഥിതി വിചാര സദസ്സ് ‘ഗ്രോ ഗ്രീൻ ’24’ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗ്ലോബൽ ലാൻ്റ് ഇനിഷ്യേറ്റീവ് കോഡിനേഷൻ ഡയറക്ടർ (UNCC) ഡോ. മുരളി തുമ്മാരക്കുടി ഉദ്ഘാടനം ചെയ്തു. ആഗോള പരിസ്ഥിതി വിചാരത്തിന്റെ വിവിധ തലങ്ങളെ ക്രിയാത്മകമായി അവതരിപ്പിച്ച ‘ഗ്രോ ഗ്രീൻ’24 ‘ വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി.
ആഗോളതാപനം, ജല- വായു-ശബ്ദ മലിനീകരണം, വൈദ്യുതി വാഹനങ്ങൾ, സുസ്ഥിരവികസനം, തുടങ്ങി നിരവധി പാരിസ്ഥിതിക വിഷയങ്ങളെ ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു. രണ്ടാം സെഷനിൽ വിദ്യാർഥികളുടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ആശങ്കകൾക്കും അദ്ദേഹം മറുപടി നൽകി.
മൂന്നാം സെഷനിൽ അലിഫ് ഇൻൻ്റർനാഷണൽ സ്കൂൾ ‘ഗ്രോ ഗ്രീൻ’24’ൻ്റെ ഭാഗമായി ആവിഷ്ക്കരിച്ച പരിസ്ഥിതി സൗഹൃദ ബ്രഹത് പദ്ധതിയായ ‘മൈ പ്ലാൻ്റ് മൈ ഫ്യൂച്ചർ’ പ്രോജക്ടിന്റെ ഉദ്ഘാടനവും അദ്ദേഹം. നിർവഹിച്ചു.
അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്‌മാൻ അഹമ്മദ്, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, ഹമീദാബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു. സൻഹ മെഹ്റിൻ സ്വാഗതവും ഹെഡ് ബോയ് സയാനുള്ള ഖാൻ നന്ദിയും പറഞ്ഞു.