ന്യൂദൽഹി: കേന്ദ്രമന്ത്രിയുടെ ശമ്പളം സ്വീകരിക്കില്ലെന്ന് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള ശമ്പളം തനിക്ക് വേണ്ട. സിനിമയാണെന്റെ തൊഴിൽ, വരുമാനവും അത് തന്നെ. വ്യക്തിപരമായ ബാധ്യതകൾ നിറവേറ്റപ്പെടണം. സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാൻ ആലോചിക്കുന്നു. വിശദമായി പിന്നീട് പറയാം. കുലം വേണ്ടാത്തവനെ നാടിനു വേണ്ട’– മന്ത്രാലയത്തിൽ സ്ഥാനമേറ്റെടുത്തശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.