40.6 C
Saudi Arabia
Monday, August 25, 2025
spot_img

കുവൈറ്റ് തീപിടുത്തം; മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു, കെട്ടിടത്തിലുണ്ടായിരുന്ന 195 പേരിൽ 146 പേരും സുരക്ഷിതർ

കുവൈറ്റ്: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ  മരണപ്പെട്ട ആറ്  മലയാളികളെ തിരിച്ചറിഞ്ഞു.  മരിച്ച 49 പേരിൽ  41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും  26 പേരെ  തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് .  മരിച്ച 11 മലയാളികളിൽ  ആറ് പേരെയാണ് തിരിച്ചറിഞ്ഞത്.  കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കേളു പൊന്മലേരി (51), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), കൊല്ലം സ്വദേശി ഷമീർ,  പന്തളം സ്വദേശി ആകാശ് എസ്. നായർ,  വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) എന്നിവരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്.

കെട്ടിടത്തിൽ 195 പേരായിരുന്നു താമസക്കാരായി ഉണ്ടായിരുന്നത്.  146 പേർ സുരക്ഷിതരെന്ന് റിപ്പോർട്ടിൽ പറയുന്നു. 45  പേർ നിലവിൽ വിവിധ ആശുപത്രികളിൽ  ചികിത്സയിലാണ്. നിസാര പരിക്കേറ്റ 11 പേരെ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. അപകടം നടക്കുമ്പോൾ 19 പേർ വിവിധ കമ്പനികളിൽ ജോലിയിലായിരുന്നുവെന്നും  റിപ്പോർട്ടിൽ പറയുന്നു.

Related Articles

- Advertisement -spot_img

Latest Articles