കുവൈറ്റ് : 49 പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ കുവൈറ്റ് സർക്കാർ നടപടി കടുപ്പിക്കുന്നു. കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ സർക്കാർ നിരദേശം നൽകി.
കെട്ടിടത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നോ എന്നും നിയമം ലംഘനം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനും അന്വേഷണം തീരുന്നതുവരെ കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും കസ്റ്റഡിയിൽ വെക്കാനും സർക്കാർ ഉത്തരവിട്ടു.
കെട്ടിട ഉടമയുടെ അലംഭാവമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് സബാഹ് പറഞ്ഞു. രാജ്യത്തെ വിവിധ കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും നിർദേശം നൽകി.