ന്യൂദൽഹി: നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
അബദ്ധത്തില്‍ രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ വൈകാതെ വീഴുമെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നല്കി. ജനങ്ങള്‍ ഒരു ന്യൂനപക്ഷ സര്‍ക്കാരിനെയാണ് തെരഞ്ഞെടുത്തത്. ഈ സർക്കാർ ഏത് സമയത്തും താഴെ വീഴാമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം മോദിസർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുമെന്നും ഖാർഗെ ആശയക്കുഴപ്പം ശ്രിഷ്ടിക്കുകയാണെന്നും ജെഡിയു നേതാവ് കെ.സി.ത്യാഗി പ്രതികരിച്ചു.