40.6 C
Saudi Arabia
Monday, August 25, 2025
spot_img

പുണ്യ ദിനങ്ങളിൽ 577 ഹാജിമാർക്ക് ജീവഹാനി സംഭവിച്ചു

മക്ക: ഹജ്ജ് കർമ്മവുമായി ബന്ധപ്പെട്ട്  അറഫ, ബലിപെരുന്നാൾ ദിവസങ്ങളിൽ 577 തീർഥാടകർ പുണ്യ സ്ഥലങ്ങളിൽ മരണപ്പെട്ടതായി സൗദി മന്ത്രാലയം അറിയിച്ചു. ഹാജിമാർക്ക്  സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. കുറ്റമറ്റ രീതിയിൽ ഹജ്ജിന്റെ സംഘാടനം പൂർത്തിയാക്കാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. അപകട സാധ്യതകൾ മുൻ കൂട്ടി കാണാതെ തീർഥാടകർ മുന്നോട്ട് പോയതാണ് ഹാജിമാർക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചത്.

അതികഠിനമായ ചൂടും, ദുഷ്‌കരമായ കാലാവസ്ഥയോട് സമരസപ്പെടാൻ  ഹാജിമാർക്ക് സാധിക്കാത്തതുമാണ്   തീര്‍ഥാടകരുടെ മരണങ്ങള്‍ക്ക് ഇടയാക്കിയത്. പ്രധാന ദിവസങ്ങളിലെ  അതികഠിനമായ ചൂട് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങളാലാണ്  577 പേര്‍ക്ക് ജീവഹാനി സംഭവിച്ചത്. ഈ  ഹജജ്  സീസണില്‍  മരണപ്പെട്ടവരുടെ മുഴുവനാളുകളുടെ  കണക്ക് ഇതില്‍ പെടില്ലെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഈ വർഷത്തെ ഹജജിനിടെ  നിരവധി തീര്‍ഥാടകര്‍ മരണപ്പെട്ടതായി ചില രാജ്യങ്ങള്‍ റിപ്പോർട്ട് ചെയ്ത  പശ്ചാത്തലത്തിലാണ് സൗദി അധികൃതരുടെ  വിശദീകരണം.

പുണ്യ സ്ഥലങ്ങളിലെ താപനില എക്കാലത്തേക്കാളും ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു.  സൂര്യാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരുന്നതിനെ കുറിച്ച് വിവിധ വകുപ്പുകള്‍ ശക്തമായ ബോധവല്‍ക്കരണമാണ് നടത്തിയിരുന്നത്. ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കണമെന്നും വെയിലേല്‍ക്കാതിരിക്കാന്‍ കുടയും മറ്റു സംവിധാനങ്ങളും ധരിക്കണമെന്നും  നഗ്നപാദരായി നടക്കരുതെന്നും  ഹജജ്  കര്‍മങ്ങള്‍ക്കിടെ മതിയായ രീതിയിൽ വിശ്രമിക്കണമെന്നും  അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

ചൂട് ഗണ്യമായി ഉയര്‍ന്ന ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് ഹാജിമാരെ പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളോടും ഏജന്‍സികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles