30.1 C
Saudi Arabia
Friday, August 22, 2025
spot_img

സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ ബന്ധം; ബ്രാ​ഞ്ച് അം​ഗ​ത്തെ സി​പി​എം പു​റ​ത്താ​ക്കി

ക​ണ്ണൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​വു​മാ​യു​ള്ള ബ​ന്ധ​ത്തെ തുടർന്ന് ബ്രാ​ഞ്ച് അം​ഗ​ത്തെ സി​പി​എം പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി. ക​ണ്ണൂ​ർ എ​ര​മം സെ​ൻ​ട്ര​ൽ ബ്രാ​ഞ്ച് അം​ഗം സ​ജേ​ഷി​നെ​യാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

നിലവിൽ ഡി​ വൈ​  എ​ഫ് ഐ  എ​ര​മ​രം സെ​ൻ​ട്ര​ൽ മേ​ഖ​ല അം​ഗ​മാ​യിരുന്നു സ​ജേ​ഷ്. അ​ർ​ജു​ൻ ആ​യ​ങ്കി ഉൽപ്പടെയുള്ള സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​വു​മാ​യുള്ള  സ​ജേ​ഷി​ന്റെ  ബ​ന്ധം നേ​ര​ത്തേ വിമർഷിക്കപ്പെട്ടിരുന്നു.

പ​യ്യ​ന്നൂ​ർ കാ​നാ​യി​ൽ സ്വ​ർ​ണം പൊ​ട്ടി​ക്കാ​ൻ സ​ജേ​ഷും അ​ർ​ജു​ൻ ആ​യ​ങ്കി​യും അ​ട​ക്ക​മു​ള്ള സം​ഘം എ​ത്തി​യിരുന്നു.  നാ​ട്ടു​കാ​രും പാ​ർ​ട്ടി പ്ര​വ​ർ​ത്തക​രും ചേ​ർ​ന്ന് സ​ജേ​ഷി​നെ  പി​ടി​കൂ​ടുകയായിരുന്നു. ഇതേ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സി. ​സ​ത്യ​പാ​ല​ന്‍റെ ഡ്രൈ​വ​ർ കൂ​ടി​യാ​ണ് സജേഷ്.

Related Articles

- Advertisement -spot_img

Latest Articles