33.2 C
Saudi Arabia
Wednesday, August 27, 2025
spot_img

സൗദിയിൽ സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

ജിദ്ദ: സൗദിയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതാ തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലധികം  സൗദി വനിതകളാണ്  തൊഴില്‍ വിപണിയില്‍ പുതുതായി പ്രവേശിച്ചത്.  2021 മുതൽ 2024 വരെയുള്ള കാലയളവിലാണ്  തൊഴിൽ രംഗത്തെ ഈ കുതിച്ചു ചാട്ടം ഉണ്ടായത്. 4,15,978 സൗദി വനിതകളാണ് ഈ കാലയളവിൽ  ജോലിയിൽ പ്രവേശിച്ചത്. ഇത് സർവ്വകാല റെക്കാർഡ് കൂടിയാണ്.

ഇതോടെ സൗദി വനിതാ ജീവനക്കാര്‍ 10,96,000 ഓളമായി. 2021 രണ്ടാം പാദത്തില്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശി വനിതാ ജീവനക്കാര്‍ 6,80,000 ആയിരുന്നു.

ഒരു മില്ല്യനിലധികം വനിതാ ജീവനക്കാരാണ് ഇത് വരെ ഗോസിയിൽ രജിസ്റ്റര്‍ ചെയ്തത്. 2021 ൽ ഇത് ഏഴു ലക്ഷത്തിന് താഴെയായിരുന്നു. വര്‍ഷത്തിനിടെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്‌ട്രേഷനുള്ള സൗദി വനിതാ ജീവനക്കാരുടെ എണ്ണം 61.17 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം ആദ്യ പാദത്തോടെ സൗദി വനിതാ ജീവനക്കാരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിട്ടു.

അതേസമയം പുരുഷ സൗദി ജീവനക്കാരുടെ എണ്ണം 21 ശതമാനം  മാത്രമാണ് ഉയര്‍ന്നത്. മൂന്നു വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തോളം  സൗദികള്‍ പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു. ഈ വര്‍ഷം ആദ്യ പാദത്തെ കണക്കുകള്‍ പ്രകാരം 16.7 ലക്ഷം സൗദി പുരുഷ ജീവനക്കാരാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്തത്.

Related Articles

- Advertisement -spot_img

Latest Articles