ന്യൂദൽഹി : ജമ്മുകാഷ്മീർ, ഹരിയാന സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജമ്മുകാഷ്മീരിൽ മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 18, സെപ്റ്റംബര്‍ 25 ഒക്ടോബര്‍ ഒന്ന് എന്നിങ്ങിനെ മൂന്ന് ഘട്ടങ്ങളിലായിരിക്കും തെരെഞ്ഞെടുപ്പ് നടക്കുക.
ഒക്ടോബര്‍ ഒന്നിനാണ് ഹരിയാനയിൽ വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് ഇരു സംസ്ഥാനങ്ങളിലെയും വോട്ടുകൾ എണ്ണും. നീണ്ട പത്തുവർഷങ്ങൾക്ക് ശേഷമാണ് ജമ്മുകാഷ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കാശ്മീരിൽ 90 മണ്ഡലങ്ങളാണുള്ളത്.
87.09 ലക്ഷം വോട്ടർമാരാണ് കശ്മീരിലുള്ളത് അതിൽ 3.71 ലക്ഷം പുതുമുഖ വോട്ടർമാരാണ്. 169 ട്രാൻജെൻഡർ വോട്ടർമാരും കശ്മീരിലുണ്ട്. വോട്ടുകൾ രേഖപ്പെടുത്തുന്നതിന് 11,838 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടായിരിക്കും.
ഹരിയാനയിലും 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.01 കോടി വോട്ടര്‍മാരുള്ള ഹരിയാനയിൽ 20,629 പോളിംഗ് സ്റ്റേഷനുകളുണ്ടാവും. രാഷ്ട്രപതി ഭരണം, പുനസംഘടന, പ്രത്യക പദവി പിൻവലിക്കൽ തുടങ്ങിയ നടപടികളില്‍ പെട്ട കാഷ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് പൊതു ജനങ്ങൾക്ക് സമ്മതിദാനാവകാശം നിർവഹിക്കാൻ അവസരം ലഭിക്കുന്നത്.
സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ ജമ്മുകാഷ്മീരിൽ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതിയുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ വയനാട് ലോകസഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പുകള്‍ പിന്നീട് പ്രഖ്യാപിക്കും.