30 C
Saudi Arabia
Monday, August 25, 2025
spot_img

സെ​ബി ചെ​യ​ർ​പേ​ഴ്‌​സ​ണെ​തി​രേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ; ഏ​ഴു വ​ർ​ഷം കൊ​ണ്ട് നേ​ടി​യ​ത് 3.71 കോ​ടി

ന്യൂ​ദൽ​ഹി: മാ​ധ​ബി പു​രി ബു​ച്ചി​ൻ നടത്തിയ അഴിമതിയുടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. സെ​ബി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രി​ക്കെ ഏ​ഴു വ​ർ​ഷം കൊ​ണ്ട് മാ​ധ​ബി പു​രി ബു​ച്ചി​ൻ  3.71 കോ​ടി രൂ​പ​ നേ​ടി​യെ​ന്നാ​ണ് പുതിയ റി​പ്പോ​ർ​ട്ട്.

ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി നിയമ ​വി​രു​ദ്ധ​മാ​യി മ​റ്റൊ​രു ക​മ്പ​നി​യി​ൽ നി​ന്നാ​ണ് മാ​ധ​ബി ഈ ​വ​രു​മാ​നം നേ​ടി​യ​ത്. അ​ഗോ​റ അ​ഡ്വൈ​സ​റി എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ് ഇവർ നാലു കോടിയോളം രൂപ വരുമാനം നേടിയത്. സെ​ബി ചെ​യ​ർ​പേ​ഴ്സ​ൺ മാ​ധ​ബി​ക്കും ഭ​ർ​ത്താ​വി​നും 99 ശ​ത​മാ​നം ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മാണ് ഈ സ്ഥാപനത്തിലുള്ളത്.

ഇതര സ്ഥാപനങ്ങളിൽ നിന്നോ ക​മ്പ​നി​ക​ളി​ൽ നി​ന്നും ലാ​ഭ​മോ ഫീ​സോ വാ​ങ്ങ​രു​തെ​ന്ന ച​ട്ടം മധബി  ലം​ഘി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റോ​യി​ട്ടേ​ഴ്സ് വാ​ർ‌​ത്ത ഏ​ജ​ൻ​സി​യാ​ണ് ഹി​ൻ​ഡ​ൻ​ബ​ർ​ഗ് വി​വാ​ദ​ത്തി​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

Related Articles

- Advertisement -spot_img

Latest Articles