തിരുവനന്തപുരം: സിനിമാ മേഖലയിൽ പീഡിപ്പിക്കപ്പെട്ടവരെന്നു ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നവർക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് നടൻ ആസിഫ് അലി. റിപ്പോർട്ടിലെ കുറഞ്ഞ ഭാഗങ്ങളെ കണ്ടിട്ടുള്ളൂ. വിശദമായി പഠിച്ചതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണക്കുന്നുവെന്നും സിനിമാ മേഖലയിൽ ആരും ചുഷണം ചെയ്യപ്പെടാൻ പാടില്ലെന്നും ആസിഫലി പറഞ്ഞു. എല്ലാവർക്കും തുല്യത വേണം. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ നടിമാരെ ബഹുമാനിക്കുന്നു. അവരെ പിന്തുണക്കുകയും ചെയ്യുന്നു അദ്ദേഹം അറിയിച്ചു.